ഹൃദയാഘാതം; മലപ്പുറം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project (69)

മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. താനൂർ ബ്ലോക്ക് ഓഫിസിനു സമീപം പരേതനായ ചുണ്ടൻ വീട്ടിൽ പടിഞ്ഞാറെ നാലകത്ത് കുഞ്ഞിമ്പിച്ചിയുടെ മകൻ നസീർ താനൂർ (41) ആണ്​ മരിച്ചത്​. നാലു​ വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം കഫറ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.

മാതാവ്​: ഫാത്തിമ. ഭാര്യ. റുബീന. സഹോദരങ്ങൾ: അബ്​ദുൽ ബഷീർ, അബ്​ദുൽ നാസർ, അബ്​ദുൽ നിസാർ, കമറുന്നിസ, ഷക്കീല, സൽമ ബീവി, ശഹർബാനു, സുമയ്യ. വീട്ടുകാരുടെ സമ്മതപ്രകാരം മൃതദേഹം ബഹ്​റൈനിൽതന്നെ ഖബറടക്കും.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിന്​ നടപടി സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!