മനാമ: കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ ലംഘിച്ച അഞ്ച് റെസ്റ്റോറന്റുകൾ കൂടി ഒരാഴ്ചത്തേക്ക് ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കാത്ത 53 പേർക്കെതിരെയും പൊതുജനാരോഗ്യ ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു. ഇന്നലെ മാത്രം 190 റെസ്റ്റോറന്റുകളും, കഫേകളും ആരോഗ്യ മന്ത്രാലയം സന്ദർശിച്ചു. നിയമലംഘനം നടത്തിയ മറ്റു റസ്റ്റോറന്റ്കൾ മുന്നറിയിപ്പ് നൽകിയതോടെ പ്രശ്നം പരിഹരിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ നിയന്ത്രണങ്ങൾ ശ്കതമാക്കിയിട്ടുണ്ട് .
ഷോപ്പിങ് മാളുകൾ, റീടെയിൽ ഷോപ്പുകൾ, ഇൻഡോർ സേവനങ്ങളായ റസ്റ്റാറൻറ്, സിനിമ, സലൂൺ തുടങ്ങിയവയും സർക്കാർ ഓഫിസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും മാത്രമാണ് പ്രവേശനം. 18 വയസ്സിൽ താഴെയുള്ളവർക്കും പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമ ലംഘകർക്കെതിരെ ആരോഗ്യ മന്ത്രാലയം കർശന നടപടിയുമായി രംഗത്തെത്തിയത്.