മനാമ: സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് പ്രസിഡന്റ് ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സൽമാനിയ മെഡിക്കൽ ഹോസ്പിറ്റലിലും അനുബന്ധ പരിശോധനാ കേന്ദ്രങ്ങളിലും ക്വാറന്റൈൻ സെൻസറുകളും സന്ദർശിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും ചികിത്സകളെ കുറിച്ചും അദ്ദേഹം പരിശോധിച്ചു.
ബഹ്‌റൈൻ ഇന്റർ നാഷണൽ ഹോസ്പിറ്റലായ ‘ആലി’യിലും അദ്ദേഹം സന്ദർശനം നടത്തി. കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡിനെ നേരിടുന്നതിനായി മുൻ നിര പോരാളികളും ആരോഗ്യ വിദഗ്ധരും നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ആരോഗ്യ പ്രോട്ടോക്കോളുകൾ ജനങ്ങൾ പൂർണമായും പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.