വാക്‌സിനേഷന്‍: കേരള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA)

wpma1

വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാൻ സാഹചര്യമുണ്ടാക്കുമെന്നുമുള്ള കേരളാ സർക്കാരിന്റെ തീരുമാനത്തെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) സ്വാഗതം ചെയ്തു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്ന പ്രവാസികൾ ഇക്കാര്യത്തിൽ അനുഭവിക്കുന്ന പ്രയാസം വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.
വാക്‌സിനേഷന്‍ ഡോസുകൾ തമ്മിലുള്ള സമയ ദൈർഘ്യം പഠന വിധേയമാക്കി പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അതോടൊപ്പം കേരളത്തിൽ എടുക്കുന്ന വാക്സിനുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ അംഗീകരിക്കപ്പെടുന്നതിനു കേന്ദ്ര സർക്കാരിലൂടെ നീക്കങ്ങൾ നടത്തണമെന്നും ഡബ്യു എച്ച് ഒ അംഗീകരിച്ച എല്ലാ വാക്സിനുകളും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന സ്ഥിതിയിലെത്താൻ വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും കേരളത്തിൽ നിന്ന് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് മുൻഗണനാ ക്രമത്തിൽ രണ്ടാം ഡോസ് കേരളത്തിൽ വെച്ചു എടുക്കുന്നതിനു സാഹചര്യം ഉണ്ടാവണമെന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) ഊന്നി പറഞ്ഞു‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!