രാജീവ്‌ ഗാന്ധി ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഭരണാധികാരി; ഒഐസിസി ബഹ്‌റൈൻ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

New Project (73)

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമായിരുന്ന രാജീവ്‌ ഗാന്ധിയുടെ കഠിനധ്വാനവും, വിശ്രമമില്ലാത്ത പ്രവർത്തനവും, ലോകത്തിന്റെ നെറുകയിൽ ഇന്ത്യ ഉണ്ടാവണം എന്ന ദീർഘദർശനവും കൊണ്ടാണ് ഇന്ന് ഇന്ത്യ ശാസ്ത്ര സാങ്കേതിക, ടെലികമ്മ്യുണിക്കേഷൻ മേഖലകളിൽ മുൻ പന്തിയിൽ നിൽക്കുന്നത് എന്ന് ബഹ്‌റൈൻ ഒഐസിസി സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനചാരണത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കിംഗ് ഹമാദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് രക്ത ദിനക്യാമ്പ് സംഘടിപ്പിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ്‌ സുധീപ് ജോസഫ്, ജില്ലാ സെക്രട്ടറിമാരായ സിജു പുന്നവേലി,അനിൽ കുമാർ, സുനിൽ ജോൺ, സൽമാനുൽ ഫാരിസ്, ദിലീപ് കഴങ്ങിൽ, റംഷാദ് അയിലക്കാട്, നിസാർ കുന്നത്ത് കുളത്തിൽ, വിഷ്ണു. വി,അനീഷ്‌ ജോസഫ്, സൈഫൽ മീരാൻ, എന്നിവർ സംസാരിച്ചു. ഒഐസിസി നേതാക്കളായ സുമേഷ് ആനേരി, ശ്രീജിത്ത്‌ പാനായിൽ,അനിൽ കൊടുവള്ളി,ഗിരീഷ് കാളിയത്ത്,സിജു കുറ്റാനിക്കൽ, നെൽസൺ വർഗീസ്സ് ,അനുരാജ്, എബിൻ, ജോബിൻ, ജയിംസ്, എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!