മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ച് സൗഹൃദ സന്ദർശനം നടത്തി. വ്യത്യസ്ത മതങ്ങൾ തമ്മിലെ ആശയ സംവാദങ്ങളിലൂടെയും, പരസ്പര സന്ദർശനങ്ങളിലൂടെയും മാത്രമേ സൗഹൃദങ്ങൾ പങ്കിടുവാനും തെറ്റിധാരണകൾ അകറ്റുവാനും സാധിക്കുകയുള്ളൂ. കാലഘട്ടം തേടികൊണ്ടിരിക്കുന്ന സ്നേഹം ഊട്ടിയുറപ്പിക്കുവാൻ ഇത്തരം സൗഹൃദ സന്ദർശനങ്ങൾക്ക് സാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാരി റവ: സാം ജോർജുമായി ഫ്രന്റസ് ഭാരവാഹികൾ കൂടി കാഴ്ച നടത്തിയത്. പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, ഫ്രന്റസ് എക്സിക്യൂട്ടീവ് അംഗം ഗഫൂർ മൂക്കുതല എന്നിവർ പങ്കെടുത്തു.
