മനാമ: ദാറുൽ ഈമാൻ മദ്റസകളുടെ പുതിയ വർഷത്തെ അധ്യയനം ജൂൺ ആദ്യ വാരത്തിൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അധ്യക്ഷൻ ഇ.കെ സലീം അറിയിച്ചു. ഖുർആൻ പാരായണം, മനപ്പാഠം, പാരായണ നിയമങ്ങൾ, അറബി, മലയാളം ഭാഷാ പഠനം, ഇസ്ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നു. മലയാളം, അറബി ഭാഷകളിലുള്ള പരിശീലനവും ഖുർആൻ പഠനത്തിന് നൽകുന്ന പ്രാധാന്യവും നിരവധി വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മനാമ, റിഫ കാമ്പസുകളിലൂടെ കോവിഡ് കാലത്ത് പ്രത്യേക ഓൺലൈൻ പഠനം ശാസ്ത്രീയമായി നൽകിക്കൊണ്ടിരിക്കുന്നു. ഇരു കാമ്പസുകളിലേക്കും നാല് വയസ്സ് പൂർത്തിയായ കുഞ്ഞുങ്ങൾ (കെ.ജി ലോവർ) മുതൽ എട്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 3651 3453 (മനാമ), 3402 6136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
