മനാമ:വൈ.കെ. അൽമൊയ്യാദ് ആൻഡ് സൺസ് സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ ഹെവി വെഹിക്ൾ ഇൻസ്പെക്ഷൻ സെൻറർ ഉദ്ഘാടനം ചെയ്തു. വിൽപന, എല്ലാ മോഡലുകളുടെയും സർവിസിങ്, ഹെവി വാഹന രജിസ്ട്രേഷനും പുതുക്കലും ഉൾപ്പെടെ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
സിത്ര ഇൻഡസ്ട്രിയൽ ഏരിയയിലെ സെൻററിൽ സർട്ടിഫൈഡ് ഇൻസ്പെക്ടർമാർ, പരിശീലനം നേടിയ പ്രെഫഷനലുകൾ എന്നിവരുെട സേവനവും ആധുനിക സജ്ജീകരണങ്ങളും ലഭ്യമാണ്. ട്രാഫിക് ജനറൽ ഡയറക്ടറേറ്റിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സെൻററിൽ സൗകര്യപ്രദമായ സമയക്രമവും അഞ്ചുഘട്ട പരിശോധനയുമുണ്ട്.
രാജ്യത്തെ ആദ്യ ഹെവി വെഹിക്ൾ ഇൻസ്പെക്ഷൻ സെൻറർ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് ഡയറക്ടർ മുഹമ്മദ് അൽമൊയ്യാദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 17457575 എന്ന നമ്പറിൽ വിളിക്കുകയോ സെൻറർ സന്ദർശിക്കുകയോ ചെയ്യാം.