പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് ബഹ്റൈനിൽ, ‘ഭൂമിക’ പത്താം വാർഷികാഘോഷങ്ങൾക്ക് പ്രഭാഷണ പരിപാടിയോടെ തുടക്കമാകും

bhoomika1

മനാമ: പ്രമുഖ ചിന്തകനും പ്രഭാഷകനും  എഴുത്തുകാരനുമായ ‘സണ്ണി എം കപിക്കാട്’ ബഹ്‌റൈനിലെത്തി. ബഹ്‌റൈനിലെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ‘ഭൂമിക’യുടെ പത്താമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകനായാണ് ഇദ്ദേഹം ബഹ്‌റൈനിലെത്തിയത്. മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സെഗയ്യ കെ സി എ ഓഡിറ്റോറിയത്തിലാണ് ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കുന്നത്. ചടങ്ങിൽ “ജനാധിപത്യം, ഭരണഘടന, തിരഞ്ഞെടുപ്പ് 2019” എന്ന വിഷയത്തെ അധികരിച്ച് കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈനിലെയും നാട്ടിലെയും പ്രമുഖ ചിന്തകരും സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളും പങ്കു ചേരുന്ന ‘ഭൂമിക’ യുടെ വാർഷിക – ഉദ്‌ഘാടന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഇ എ സലിം, സെക്രട്ടറി എൻ പി ബഷീർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!