നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ രക്തദാന ക്യാപ് മാർച്ച് 15 ന്

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ‘രക്തദാനം ജീവദാനം’ എന്ന ആശയം ഉൾക്കൊണ്ട് സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ നടക്കുന്ന ക്യാമ്പിൽ എല്ലാവരും പങ്കെടുത്തു ആ സൽപ്രവർത്തിയിൽ പങ്കാളികൾ ആകണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 66671555,36128408 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.