bahrainvartha-official-logo
Search
Close this search box.

രാജ്യത്തിന് ഫ്രണ്ട്ലൈനേഴ്‌സും വോളണ്ടിയേഴ്സും നൽകിയ പിന്തുണയെ പ്രശംസിച്ച് ആരോഗ്യമന്ത്രി

New Project (78)

മനാമ: ആരോഗ്യ മേഖലയിലെ യോഗ്യതകളും പരിചയവും കണക്കിലെടുത്ത് ബഹ്റൈൻ വോളണ്ടിയേഴ്സിന് തൊഴിൽ മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സിവിൽ സർവീസ് ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്ക് അനുസൃതമായി നിരവധി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കാനുള്ള പദ്ധതികൾ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഡോക്ടർമാർക്കും നഴ്സുമാർക്കും ഇടയിൽ ഫ്രണ്ട്ലൈനർമാരായിട്ടുള്ള പ്രവർത്തകരെ നിയമിക്കുന്നതിനെ കുറിച്ച് നിയമ നിർമ്മാതാക്കളുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തി.

ഓൺലൈനായി നടന്ന ചർച്ചയിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ വലീദ് അൽ മാനിയ , സർക്കാർ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ അഹമ്മദ് അൻസാരി തുടങ്ങിയവർ പങ്കെടുത്തു. കൊറോണവൈറസ് പകർച്ചവ്യാധിയുടെ സമയത്ത് രാജ്യത്തെ ജനങ്ങളെയും പൗരന്മാരെയും താമസക്കാരെയും ഒരുപോലെ സംരക്ഷിക്കുകയും അവരുടെ ആരോഗ്യത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുകയും ചെയ്ത വോളണ്ടിയേഴ്സിൽ അഭിമാനം കൊള്ളുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!