മഹാമാരിയെ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി അണിചേരണമെന്ന് ഹമദ് രാജാവ്

king hamad


മനാമ :
രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം രോഗ മുക്തി നേടട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രാജ്യം എത്രയും വേഗം പകർച്ചവ്യാധിയെ മറികടക്കുമെന്ന് രാജാവ് പൗരന്മാർക്കും താമസക്കാർക്കും ഉറപ്പുനൽകി. സർക്കാർ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. 

പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയുടെ നേതൃത്വത്തിൽ തുടരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ പ്രവർത്തകരെയും ഫ്രണ്ട് ലൈനെഴ്സിനെയും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിവാദ്യം ചെയ്തു. ജനങ്ങൾ നിർബന്ധമായും വാക്സിനെടുക്കനാമെന്നും ആവശ്യമുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും യോഗത്തിൽ ദേശീയ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥൻ ഷെയ്ക്ക് മുഹമ്മദ് ബിൻ മുബാറക് പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!