bahrainvartha-official-logo
Search
Close this search box.

കരുതലോടെ ബഹ്‌റൈൻ; നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ

measures

മനാമ: കോവിഡ്​ വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്​റൈനിൽ കൂടുതൽ ശക്​തമാക്കിയ നിയന്ത്രണങ്ങൾ ഇന്ന് മെയ് 27 വ്യാഴാഴ്​ച രാത്രി 11:59 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഇന്നലെ കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീം​ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്​.

മാളുകൾ, സ്​പോർട്​സ്​ സെൻററുകൾ, നീന്തൽക്കുളങ്ങൾ, ബീച്ചുകൾ തുടങ്ങിയവ അടച്ചിടും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​​ ജോലി അനുവദിക്കും. ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇത്തരം സ്​ഥാപനങ്ങൾക്ക്​ ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​. റസ്​റ്റോറൻറുകൾ, കഫേകൾ എന്നിവ അടക്കമുള്ള​ ഭക്ഷണ വിൽപന ശാലകൾക്കും ടേക്​ എവേ, ഹോം ഡെലിവറി രീതിയിൽ പ്രവർത്തിക്കാവുന്നതാണ്​. അതേസമയം, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ തുടങ്ങിയ സ്​ഥാപനങ്ങൾക്ക്​ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

കോവിഡ്​ നിയന്ത്രണങ്ങളോട് പൗരന്മാരും പ്രവാസികളും പൂർണമായും സഹകരിക്കണമെന്നും മുൻകരുതലുകൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും നാഷണൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്​തു.

അടച്ചിടുന്നവ:

  1. മാളുകൾ, വാണിജ്യ സ്​ഥാപനങ്ങൾ
  1. ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്​പോർട്​സ്​ ഹാളുകൾ
  1. റസ്​റ്റോറൻറുകൾ, ഷീഷ കഫേ (ടേക്​ എവേ, ഡെലിവറി അനുവദിക്കും)
  1. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്​പാ
  1. സിനിമാ തിയറ്ററുകൾ
  1. കോൺഫറൻസുകളും മറ്റ്​ പരിപാടികളും
  1. കായിക മത്സരങ്ങളിൽ കാണികൾ പാടില്ല
  1. വീടുകളിl   സ്വകാര്യ ചടങ്ങുകൾ നടത്തരുത്​
  1. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക്​ വീടുകളിലിരുന്ന്​ ജോലി
  1. സ്​കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, കിൻറർഗാർട്ടനുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, നഴ്​സറികൾ, ട്രെയിനിങ്​ സെൻററുകൾ എന്നിവിടങ്ങളിൽ ഓൺലൈൻ പഠനം മാത്രം.

അന്താരാഷ്​ട്ര പരീക്ഷകളിൽ പങ്കെടുക്കുന്നതിന്​ ഇളവ്​.

  1. ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ പ്രഖ്യാപിച്ചിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും

പ്രവർത്തനം അനുവദിച്ചിട്ടുള്ളവ:

  1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, കോൾഡ്​ സ്​റ്റോറുകൾ
  1. ഗ്രോസറി സ്​റ്റോർ, പച്ചക്കറിക്കടകൾ, മത്സ്യ- മാംസ വിൽപന ശാലകൾ
  1. ബേക്കറികൾ
  1. പെട്രോൾ പമ്പുകൾ, ഗ്യാസ്​ സ്​റ്റേഷനുകൾ
  1. സ്വകാര്യ ആശുപത്രികൾ (എൻ.എച്ച്​.ആർ.എ ​പ്രഖ്യാപിക്കുന്ന ചില വിഭാഗങ്ങൾ ഒഴികെ)
  1. ഫാർമസികൾ
  1. ടെലികമ്യൂണിക്കേഷൻ സ്​ഥാപനങ്ങൾ
  1. ബാങ്ക്​, മണി എക്​സ്​ചേഞ്ച്​
  1. പൊതുജനങ്ങളുമായി നേരിട്ട്​ ബന്ധമില്ലാത്ത അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസുകൾ
  1. ഇറക്കുമതി, കയറ്റുമതി സ്​ഥാപനങ്ങൾ
  1. വാഹന റിപ്പയർ വർക്​ഷോപ്പുകൾ, ഗാരേജുകൾ, സ്​പെയർ പാർട്​സ്​ കടകൾ
  1. കൺസ്​ട്രക്​ഷൻ, മെയ്​ൻറനൻസ്​ സ്​ഥാപനങ്ങൾ
  1. ഫാക്​ടറികൾ 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!