ഫ്രൻറ്സ് കലാ സാഹിത്യ മേള; മുഹറഖ് ഏരിയ ജേതാക്കള്‍

മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി നടത്തിയ കലാ മല്‍സരങ്ങളുടെ ഫൈനല്‍ മല്‍സരങ്ങളില്‍ മുഹറഖ് ഏരിയ ജേതാക്കളായി. മനാമ, മുഹറഖ്, റിഫ എന്നിവിടങ്ങളില്‍ നടന്ന ഏരിയാ തല മല്‍സരങ്ങളില്‍  ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഗ്രാൻറ് ഫിനാലെയില്‍ മാറ്റുരച്ചത്. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന മല്‍സര പരിപാടികളില്‍ അത്യന്തം വീറും വാശിയും നിറഞ്ഞു നിന്നു. ഗാനം, മലയാള പ്രസംഗം, ഖുര്‍ആന്‍ പാരായണം, നാടകം, സംഘഗാനം, കവിത, നാടന്‍ പാട്ട് എന്നീ ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍.
സംഘഗാന മല്‍സരത്തില്‍ ജാസിര്‍ ആന്‍്റ് ടീം (മനാമ) സുഹൈല്‍ ആന്‍റ് ടീം (റിഫ) സിറാജ് പള്ളിക്കര ആന്‍റ് ടീം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലഘു നാടക മല്‍സരത്തില്‍ ശ്രീജിത്ത് സംവിധാനം നിര്‍വഹിച്ച  ‘നീതി’ (റിഫ), സിറാജ് പള്ളിക്കര സംവിധാനം ചെയ്ത ‘പ്രവാസി’ (മനാമ), ശരീഫ് കൊടുങ്ങല്ലൂര്‍ സംവിധാനം ചെയ്ത ‘കാക്കിക്കുള്ളിലെ കവിഹൃദയം’ (മുഹറഖ്) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കവിതാലപാനത്തില്‍ ശരീഫ് കൊടുങ്ങല്ലൂര്‍ (മുഹറഖ്), സിറാജ് പള്ളിക്കര (മനാമ) ഗഫൂര്‍ മൂക്കുതല (മനാമ) എന്നിവരും, നാടന്‍ പാട്ടില്‍ ആസിഫ് (റിഫ), ബഷീര്‍ (റിഫ) മുര്‍ഷാദ് (മുഹറഖ്) എന്നിവരും, പ്രസംഗ മല്‍സരത്തില്‍ യൂനുസ് സലീം (മുഹറഖ്), സിറാജ് പള്ളിക്കര (മനാമ), ഷംജിത്ത് (റിഫ) എന്നിവരും, ഖുര്‍ആന്‍ പാരായണത്തില്‍ സഈദ് റമദാന്‍ (മുഹറഖ്), യൂനുസ് സലീം (മുഹറഖ്), മുഹമ്മദ് ഫാറൂഖ് (റിഫ) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഗാന മസരത്തില്‍ ശരീഫ് കൊടുങ്ങല്ലൂര്‍, മുര്‍ഷാദ് (മുഹറഖ്) എന്നിവര്‍ ഒന്നാം സ്ഥാനവും  സുഹൈല്‍ റഫീഖ് (റിഫ), നബീല്‍ മലപ്പുറം (മനാമ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രാജു ഇരിങ്ങല്‍, മോഹന്‍ പുത്തന്‍ചിറ, ഹാഷിം റഹ്മാന്‍, നിസാര്‍ ഉസ്മാന്‍, അബ്ദുസ്സലാം, ആദര്‍ഷ് മാധവന്‍കുട്ടി, ഷാജിത്ത്, റജിന്‍, വിനോദ് ദേവന്‍, ബേബിക്കുട്ടന്‍, സഫീര്‍, അബ്ദുശ്ശുക്കൂര്‍, ശിഹാബുദ്ദീന്‍ നദ്വി, ഹാഫിദ് ഹബീബ് എന്നിവര്‍ വിവിധ മല്‍സരങ്ങളുടെ വിധിനിര്‍ണയം നടത്തി. ഫ്രന്‍റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി സമാപനം നിര്‍വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലാ സാഹിത്യ വേദി കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല നന്ദി പറഞ്ഞു. അലി അഷ്റഫ്, വി.കെ അനീസ്, യൂനുസ് രാജ്, സിറാജ് എം.എച്ച്, നൗമല്‍ റഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.