മനാമ: ബഹ്റൈനിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നതിനുള്ള ഹോട്ടലുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. നിലവിൽ 31 ഹോട്ടലുകളാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 12 ഹോട്ടലുകളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് അത് 19 ആയി ഉയർത്തിയിരുന്നു.
ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്നവർ പത്ത് ദിവസത്തെ ക്വാറൻന്റീനിൽ കഴിയണമെന്നാണ് പുതിയ വ്യവസ്ഥ.
സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ ഏച്ച് ആർ എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് സർവീസിന്റെ രേഖ യാത്രക്കാർ ഹാജരാക്കണം. ലീസ്/ rent റെൻറ് എഗ്രിമെൻറ്, ഇലക്ട്രിസിറ്റി ബിൽ എന്നിവ താമസ രേഖയായി ഹാജരാക്കാം. ഇതില്ലാത്തവർക്ക് അംഗീകൃത ഹോട്ടൽ ബുക്കിംഗ് രേഖ കാണിച്ചാൽ മാത്രമേ ബഹ്റൈനിലേക്ക് വരാൻ അനുവദിക്കൂ.
പുതുക്കിയ അംഗീകൃത ഹോട്ടലുകളുടെ വിവരം അറിയാൻ www.nhra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.