മനാമ: സൗദി അധികൃതർ യാത്രാവിലക്ക് നീക്കിയതോടെ കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ 82,428 പേരാണ് കോസ്‌വേ വഴി കടന്നുപോയത്. ഈസ്റ്റേൺ പ്രൊവിൻസ് പാസ്പോർട്ട് ഡയറക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 20,246 യാത്രക്കാർ സൗദിയിൽ നിന്നും ബഹ്റൈനിലേക്ക് കഴിഞ്ഞ തിങ്കളാഴ്ച വരെ യാത്ര ചെയ്‌തു. കോസ്‌വേ കടന്ന് എത്തുന്നവർ സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ടാണ് എത്തുന്നത് എന്ന് കോസ്‌വേ പാസ്‌പോർട്ട് ഡയറക്ടർ കേണൽ ധുവൈഹി അൽ സഹ്‌ലി പറഞ്ഞു. ബഹ്റൈനിലേക്ക് പോകുന്നതിനായി 10 പാതകൾ കൂടി തുറന്നതായും, ഫാസ്ട്രാക്ക് നടപടിക്രമങ്ങൾക്ക് 27 ലൈനുകൾ ആക്കിയതായും അദ്ദേഹം പറഞ്ഞു.
യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് നിരവധി പേരാണ് ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്നത് .കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമെ കോസ്‌വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണമാണ് യാത്രക്കാരെ പ്രശ്നത്തിലാക്കുന്നത് . സൗദി അംഗീകരിച്ച അസ്ട്ര സെനക്ക, ഫൈസർ,mo der na മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഒരു വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെ നിലവിൽ ബഹ്‌റൈനിൽ നിന്നും കോസ്‌വേ വഴി സൗദിയിലേക്ക് പോകാൻ അനുമതി ലഭിക്കൂ.