മനാമ: മുഴുവൻ അംഗങ്ങൾക്കും വാക്സിൻ നൽകുന്ന പദ്ധതി നാഷനൽ ഗാർഡ് പൂർത്തീകരിച്ചതായി പ്രസിഡൻറ് ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു.പദ്ധതിയുമായി സഹകരിച്ച ആരോഗ്യ മന്ത്രാലയത്തിനും മിലിട്ടറി ഹോസ്പിറ്റലിനും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ബഹ്റൈനിൽ നടത്തുന്നത്. ഇതിൻറെ ഭാഗമായാണ് നാഷനൽ ഗാർഡ് അംഗങ്ങൾക്കും വാക്സിൻ നൽകിയത്. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ദേശീയ മെഡിക്കൾ ടാസ്ക് ഫോഴ്സ് നടത്തുന്ന ആരോഗ്യ സുരക്ഷാ പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു.