പരിശോധനകൾ തുടരുന്നു; നിയമ ലംഘനം നടത്തിയ 41 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

restaurant

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള കോവിഡ് പ്രതിരോധ നിബന്ധനകൾ ലംഘിച്ച 41 റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമെതിരെ ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു.  ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​ടൂ​റി​സം മ​ന്ത്രാ​ല​യം  എ​ന്നി​വ​യു​മാ​യി ചേർന്ന് ഇന്നലെ 211 റെസ്റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തി. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃധർ പറഞ്ഞു.

രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 10 വരെ തുടരും. ഈ കാലയളവിൽ ഉപഭോക്​താക്കൾക്ക്​ നേരിട്ട്​ സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്​ഥാപനങ്ങൾക്ക്​ ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച്​ സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്​. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!