മനാമ : ആഗോള മുൻനിര ജ്വല്ലറി ആയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയ്ക്ക് ഒരു ലക്ഷം കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചു. രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ളവർക്കും വാക്സിൻ ലഭിക്കാൻ പ്രയാസം അനുഭവിക്കുന്നവർക്കും, ആഭരണ നിർമ്മാണ തൊഴിലാളികൾക്കും, ഗ്രൂപ്പിന് കീഴിലുള്ള ജീവനക്കാർക്കും, നിക്ഷേപകർക്കും, അവരുടെ ആശ്രിതർക്കും ഈ പദ്ധതിയിലൂടെ വാക്സിൻ ലഭ്യമാക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ സമയത്ത് ബ്രാൻഡിന്റെ സി എസ് ആർ ഉദ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ഈ ദൗത്യം.
ദേശീയ വാക്സിനേഷൻ ദൗത്യത്തെ പിന്തുണച്ചുകൊണ്ടുള്ള തങ്ങളുടെ ആദ്യ ചുവടുവെപ്പാണ് ഈ ഉദ്യമം എന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. സ്ഥാപനത്തിന്റെ പരിസരത്തും മുൻനിര ആശുപത്രികളുമായി ചേർന്നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്സിനുകൾ നൽകുക.