മനാമ: 12 വയസ്സുകാരിയായ ബഹ്‌റൈനി പെൺകുട്ടിയിൽ നിന്നും ആറ് വ്യത്യസ്ത വീടുകളിലെ 28 പേർക്ക് കോവിഡ് ബാധിച്ചു. 23 പേർ പ്രാഥമിക കോൺടാക്ട്ടിലും അഞ്ചുപേർ സെക്കൻഡറി കോൺടാക്ട്ടിലും ഉൾപ്പെട്ടവരാണ്. കോവിഡ് ബാധിച്ചവരുടെ പട്ടികയിൽ പെൺകുട്ടിയുടെ അമ്മ, സഹോദരൻ, ആന്റ്റിമാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് . ആറുപേർ 10 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ആരോഗ്യമന്ത്രാലം പുറത്തുവിട്ട സമ്പർക്ക പട്ടികയിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പൊതു ഇടങ്ങളിലും വീടുകൾക്കുള്ളിലും കൂടിച്ചേരലുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .