മനാമ: സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന അംബേദ്കര്‍ ചിന്തകളുടെ വായനയെ മുന്‍നിർത്തി പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ശ്രീ സണ്ണി എം കപിക്കാടിന്റെ പ്രഭാഷണം ഇന്ന് (16/03/2019 ശനിയാഴ്ച) വൈകുന്നരം 7-30 ന് സഗയ്യ KCA ഹാളിൽ വെച്ച് നടക്കുമെന്ന് പരിപാടിയുടെ സംഘാടകരായ ‘പ്രേരണ ബഹ്റൈൻ’ ഭാരവാഹികൾ അറിയിച്ചു. ‘അംബേദ്കർ ചിന്തകളുടെ സമകാലിക വായന’ എന്നതാകും വിഷയം. പരിപാടിയിൽ പങ്കെടുക്കാനും ആശയ സംവാദത്തിനും സംശയ ദൂരീകരണത്തിനും താത്പര്യമുള്ളവരെയും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39332946, 38459422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.