‘കേരള നവോത്ഥാനം: പ്രവാസികൾ പങ്ക് ചോദിക്കുന്നു,’ ആർ.എസ്.സി അഭിപ്രായ സംഗമങ്ങൾക്ക് തുടക്കമായി

മനാമ: പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ‘കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു ‘ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്.സി) ഗൾഫിൽ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങൾക്ക് ബഹ്റൈനിൽ യൂനിറ്റ് കേന്ദ്രങ്ങളിൽ തുടക്കമായി.

ആധുനിക കേരളത്തിന്റെ സമഗ്രപുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച പ്രവാസികൾക്ക് അവരുടേതായ ഇടം വകവെച്ചു നൽകുന്നതിന് സജീവമായ ഇടപെടലുകൾ ആവശ്യമാണെന്ന് സിത്രയിൽ നടന്ന സംഗമം അഭിപ്രായപ്പെട്ടു. മുനീർ സഖാഫി ചേകനൂരിന്റെ അദ്ധ്യക്ഷതയിൽ നാഷനൽ ജനറൽ കൺവീനർ മുഹമ്മദ് വി.പി.കെ. ഉദ്ഘാടനം ചെയ്തു. ഫൈസൽ.ചെറുവണ്ണൂർ, അബ്ദുറഷീദ് സഖാഫി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, നഹാസ് , വാരിസ് ,സലാഹുദ്ദീൻ അയ്യൂബി എന്നിവർ നേതൃത്വം നൽകി.

ഖമീസ് കോൺഫ്രൻസ് ഹാളിൽ നടന്ന അഭിപ്രായ സംഗമം ഹംസ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, അശ്റഫ് മങ്കര, ബഷീർ മാസ്റ്റർ ക്ലാരി, ഡോക്ടർ നൗഫൽ ,ഷുക്കൂർ, ശമീർ അഡ്വക്കറ്റ് ഷബീറലി എന്നിവർ സംബന്ധിച്ചു.മുഹറഖ് വിസ്ഡം സെന്ററിൽ നടന്ന സംഗമത്തിന് നജ്മുദ്ദീൻ പഴമള്ളൂർ, ഷഹീൻ അഴിയൂർ, റഷീദ് തെന്നല, ഷബീർ മുസല്യാർ , മുഹമ്മദലി നേതൃത്വം നൽകി.