ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ (എ​ച്ച്.​ഇ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ശൈ​ഖ റാണ ബി​ൻ​ത്​ ഈ​സ ബി​ൻ ദു​ഐജ്​ അ​ൽ ഖ​ലീ​ഫ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ​ശ്രീ​വാ​സ്​​ത​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന  സു​ദൃ​ഢ ബ​ന്ധ​ത്തെ ഡോ. ​ശൈ​ഖ റാണ പ്ര​ശം​സി​ച്ചു.

രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, സാം​സ്​​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പു​രോ​ഗ​തി എ​ടു​ത്തു​പ​റ​ഞ്ഞ അ​വ​ർ ഇ​ന്ത്യ​യു​മാ​യി വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​ന്​ താ​ൽ​പ​ര്യ​വും അ​റി​യി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു.