മനാമ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. ഭക്ഷണം ശേഖരിക്കുന്നതിനായി നടപ്പാതയിലോ , വീടുകൾക്ക് പുറത്തോ, കടയിലോ റഫ്രിജറേറ്റർ സ്ഥാപിക്കാനുള്ള പുതിയ നിയമങ്ങൾ സർക്കാർ തയ്യാറാക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയവുമായും മുന്സിപ്പാലിറ്റികളുമായും പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് മുനിസിപ്പാലിറ്റി, നഗര ആസൂത്രണ മന്ത്രി എസ്സാം ഖലഫ് കൗൺസിലർമാരെ അറിയിച്ചിട്ടുണ്ട്. നടപ്പാതയിലോ വീടുകളിലോ കടകളിലോ റഫ്രിജറേറ്റർ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ ഏർപ്പെടുത്തുന്നതിൽ എല്ലാവരും ഒത്തുചേർന്ന് പങ്കാളികളാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.