സിനോഫാം, സ്പുട്നിക് വാക്‌സിൻ സ്വീകരിച്ചവർക്കും കോസ്‌വേ വഴി പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് എംപിമാർ

മനാമ:സൗദിയിൽ ജോലി ചെയ്യുന്ന  ബഹ്റൈനികൾക്ക് രാജ്യത്ത് പ്രവേശിക്കാനും തിരികെ പോകാനുമുള്ള അനുമതി നൽകണമെന്ന് ബഹ്റൈൻ എംപിമാർ സൗദി സർക്കാറിനോട് ആവശ്യപ്പെട്ടു. സൗദി അംഗീകരിച്ച കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രെ മാ​ത്ര​മെ കോ​സ്​​വേ വ​ഴി ക​ട​ത്തി​വി​ടൂ എ​ന്ന പു​തി​യ നി​യ​ന്ത്ര​ണ​ങ്ങളെ തുടർന്ന് പ്രതിസന്ധിയിലായവരുടെ ദുരവസ്ഥ മുന്നിൽ കണ്ടാണ് എം പി മാർ ഇത്തരമൊരു ആവിശ്യം ഉന്നയിച്ചത്. സൗ​ദി അം​ഗീ​ക​രി​ച്ച അ​സ്​​ട്ര സെ​ന​ക്ക, ഫൈ​സ​ർ, മൊ​ഡേ​ണ, ജോ​ൺ​സ​ൻ ആ​ൻ​ഡ്​​ ജോ​ൺ​സ​ൻ എ​ന്നി​വ​യി​ൽ ഒ​രു വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മെ നിലവിൽ കോ​സ്​​വേ വ​ഴി പോ​കാ​ൻ അ​നു​മ​തി ല​ഭി​ക്കൂ.

ബഹ്‌റൈനിൽ റഷ്യയുടെ സ്പുട്നിക്, ചൈനയുടെ സിനോഫാം വാക്‌സിനുകൾ സ്വീകരിച്ച നിരവധി പേർക്ക് നിലവിൽ കോസ്‌വേ വഴി സൗദിയിൽ  പ്രവേശിക്കാൻ സാധിക്കില്ല. തൊഴിലാളികളുടെ ഉപജീവനത്തെയും കുടുംബങ്ങളെയും ഈ നിയമം ബാധിക്കുന്നുണ്ടെന്നും എംപിമാർ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി സംയുക്ത സഹകരണ സംവിധാനം ആവശ്യമാണെന്നും തൊഴിലാളികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംപിയായ ഖാലിദ് ബു ഓങ്ക് പറഞ്ഞു.