ദിശ സെന്റർ പ്രശ്നോത്തരി മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടിൽ ദിശ സെന്റർ സംഘടിപ്പിച്ച പ്രശ്നോത്തരി 2021 മത്സര വിജയികളെ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം ഗീത സി മേനോൻ രണ്ടാം സമ്മാനം രത്നവല്ലി ഗോപകുമാർ മൂന്നാം സമ്മാനം സരിത മോഹൻ എന്നിവർ കരസ്ഥമാക്കി. സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ആളുകൾക്ക് ഖുർആനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ഇത്തരം മത്സരങ്ങൾ സഹായിക്കും എന്ന് മത്സരാർത്ഥികൾ അഭിപ്രായപെട്ടു.ദിശ
ഡയരക്റ്റർ അബ്ദുൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷംല ശരീഫ്, ശൈമില നൗഫൽ എന്നിവർ സമ്മാന വിതരണത്തിന്ന് നേതൃത്വം നൽകി.