കെ സുധാകരന്റെ നേതൃത്വത്തിൽ കേരളത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും; ഒഐസിസി ബഹ്‌റൈൻ

featured (53)

മനാമ: കെ പി സി സി പ്രസിഡന്റ്‌ ആയി കെ. സുധാകരനെ നാമനിർദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ സുവർണ കാലത്തിലേക്ക് ഉള്ള ചുവട് വയ്പ്പാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകർ പൂർണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്ന തീരുമാനമാണ്. ഗ്രുപ്പുകൾക്ക് അതീതമായി പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാക്കി, അവരോടൊപ്പം നിൽക്കുന്ന നേതാവ് ആയത് കൊണ്ടാണ് അദ്ഹത്തെ പാർട്ടി പ്രവർത്തകർ ഇഷ്ടപെടുന്നത്.കഴിഞ്ഞ കാലത്ത് കണ്ണൂർ ജില്ലയിൽ പാർട്ടിക്ക്‌ നേരെ നടന്ന അക്രമങ്ങളിൽ സാധാരണ പ്രവർത്തകർക്ക് സംരക്ഷണം നൽകുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു.
സംഘടനയെ കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കുവാൻ കരുത്തുള്ള നേതാവ് ആണ് കെ സുധാകരൻ എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അഭിപ്രയപ്പെട്ടു.


കെ സുധാകരനിലൂടെ കേരളത്തിൽ കോൺഗ്രസ്‌ തിരിച്ചു വരും -രാജു കല്ലുംപുറം

മനാമ: കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നമ്മനിർദ്ദേശം ചെയ്ത എ ഐ സി സി യുടെ തീരുമാനം കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ തിരിച്ചു വരവിനു കാരണം ആകുമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമ സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ പരാജയം പരിഹരിച്ചു മുന്നോട്ട് നയിക്കുവാൻ കെ സുധാകരന്റെ നേതൃത്വപാടവം സഹായിക്കും. എല്ലാ നേതാക്കളുടെയും പിന്തുണയോടെ ഗ്രുപ്പുകൾക്ക് അതീതമായി പാർട്ടിയുടെ വിജയം മാത്രം ലക്ഷ്യമിട്ട് മുന്നോട്ട് പോയാൽ കഴിഞ്ഞ കാലങ്ങളിൽ പാർട്ടിയിൽ നിന്ന് അകന്ന് പോയ ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ട് വരുവാൻ കെ സുധാകരന് സാധിക്കും എന്നും രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!