മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ്പ് ബിഗ് വിൻ ബിഗ്’ പ്രമോഷൻന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് ജുഫൈർ മാളിൽ നടന്നു. 400 വിജയികൾക്ക് 25,000 ദിനാറിന് ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി ലഭിച്ചു. 150 പേർക്ക് നൂറ് ദിനാറിന്റെയും 150 പേർക്ക് അമ്പത് ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും കൂപ്പണുകളാണ് ലഭിച്ചത്.
വിജയികൾക്ക് ജുഫൈർ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവീസ് കൗണ്ടറിൽ നിന്നും സമ്മാനങ്ങൾ കൈപറ്റാവുന്നതാണ്. പ്രമോഷൻ സംബന്ധമായ വിവരങ്ങൾക്കും വിജയികളുടെ വിവരങ്ങൾ അറിയുവാനും www.luluhypermarket.com/en-bh/winners എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.
‘ഷോപ് ബിഗ്, വിൻ ബിഗ്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രമോഷനിൽ ആകെ 1,75,000 ദീനാറിൻറെ ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി നൽകുന്നത്. മാർച്ച് 25 മുതൽ ജൂലൈ ഏഴു വരെ അഞ്ചു ദീനാറിന് സാധനങ്ങൾ വാങ്ങിയാൽ നറുക്കെടുപ്പിലേക്ക് ഒരു ഇ-റാഫിൾ ലഭിക്കും. ഓരോ അഞ്ചു ദീനാറിനും നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഭാഗ്യശാലികൾക്ക് 100 ദീനാർ മുതൽ 10 ദീനാർ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന നറുക്കെുപ്പിൽ 400 വിജയികളെ വീതമാണ് തെരഞ്ഞെടുക്കുന്നത്.