മനാമ: മുഹറഖ് മലയാളി സമാജം ഈദുല്‍ ഫിത്തര്‍ ദിനത്തോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മെഹന്തി മത്സര വിജയികളായ ഒന്നാം സ്ഥാനം നിമാ ബഷീര്‍, രണ്ടാം സ്ഥാനം ഹസീന സി, മൂന്നാം സ്ഥാനം മുഫീദ എം.കെ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ സെക്രട്ടറി സുജ ആനന്ദ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷംഷാദ് അബ്ദുറഹിമാന്‍, ബാഹിറ അനസ്, വനിതാവേദി അംഗം നാഫിയ അന്‍വര്‍ എന്നിവര്‍ കൈമാറി. സമാജം ഫേസ്ബുക്ക് പേജിലൂടെ മെഹന്തി ഫോട്ടോയ്ക്ക് കൂടുതല്‍ ലൈക്കുകള്‍ കരസ്ഥമാക്കിയ ഒന്നാം സ്ഥാനം ഷബീബ ബഷീര്‍, രണ്ടാം സ്ഥാനം ഫിദ അഹമ്മദ്, വിധികര്‍ത്താക്കള്‍ ആയ ഫാത്തിമത്ത് സുമാനിഷാന, വിമിത സനീഷ്, നിഷ അരുണ്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുന്‍ പ്രസിഡന്റ് അനസ് റഹീം, വൈസ് പ്രസിഡന്റ് ലിപിന്‍ ജോസ്, ജോയിന്‍ സെക്രട്ടറി ലത്തീഫ് കോളിക്കല്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സജീവന്‍ വടകര, അസിസ്റ്റന്റ് ട്രഷറര്‍ ബാബു എം.കെ, മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് കറുകപുത്തൂര്‍, രജീഷ് പിസി എന്നിവര്‍ കൈമാറി. പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ കാസര്‍ഗോഡ് എന്നിവര്‍ നേതൃത്വം നല്‍കി.