മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരഫലം പ്രഖ്യാപിച്ചു

മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു.

മലയാളം മിഷൻ്റെ വിവിധ കോഴ്സുകൾക്ക് പ്രത്യേകമായാണ് മത്സരം നടത്തിയത്. മുല്ല ക്ലാസ്സിൽ നിന്നും ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും റംസിയ അബ്ദുൾ റസാക്ക്
രണ്ടാം സ്ഥാനവും നേടി. കണിക്കൊന്ന ക്ലാസ്സിൽ തൃദേവ് കരണിന് ഒന്നാം സ്ഥാനവും അമർനാഥ് വി.എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. സൂര്യകാന്തിയിൽ നിന്നും
വൈഷ്ണവി സന്തോഷ് ഒന്നാം സ്ഥാനവും നിവേദ്യ വിനോദ് രണ്ടാം സ്ഥാനവും നേടിയപ്പോൾ ആമ്പൽ ക്ലാസ്സിൽ ശില്പ സന്തോഷിനും ഷദ ഷാജിക്കുമാണ് യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ. കൂടാതെ മത്സരത്തിൽ മികച്ച രചനകൾ നടത്തിയ ഷിസ ഷാജി, നീലാംബരി ശ്രീനിവാസ്, വൈഗ ബിനു, ശ്രീലക്ഷ്മി ഗായത്രി, വൈഷ്ണവി കൃഷ്ണ , അവന്തിക രാജേഷ്ന്നി വർക്ക് പ്രത്യേക സമ്മാനവും നൽകുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

മലയാളം മിഷൻ പാഠ്യപദ്ധതിയിലെ ഒരു പഠന വിഷയമാണ് പോസ്റ്റർ നിർമ്മാണം
ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്നായി 82 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.