മനാമ: രാജ്യത്ത് മയക്കുമരുന്ന് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.2019 ൽ 1, 547 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2020 ൽ 729 മയക്കുമരുന്നു കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് കേസുകളിൽ 50 ശതമാനത്തിലധികം കുറവുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ 2018 ൽ 1,559 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആഭ്യന്തരമന്ത്രാലയം ആന്റി നർക്കോട്ടിക് ഡയറക്ടറേറ്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.