bahrainvartha-official-logo
Search
Close this search box.

സീ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കസ്റ്റംസ് പിടികൂടി

featured image (17)

മനാമ: സീ കാർഗോ വഴി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നമായ തംബാക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഉത്തരമേഖലാ ഗവർണറേറ്റ് പോലീസ് വിഭാഗവുമായി സഹകരിച്ചാണ് കസ്റ്റംസ് ഇവരെ പിടികൂടിയത്. 112 കെട്ടുകളിലായി 4480 കിലോ നിരോധിത ഉൽപന്നങ്ങളാണ് പിടികൂടിയത്. ഖലീഫ സൽമാൻ പോർട്ടലിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രതികളെ പിടികൂടിയത്. 

കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ 90,000 ദിനാർ വിലമതിക്കുന്ന തംബാക്ക് കണ്ടെത്തി. പിടികൂടിയ വസ്തുക്കൾ കണ്ടുകെട്ടുകയും പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!