ബഹ്‌റൈൻ സ്വദേശിവത്കരണം നഴ്‌സിംഗ് മേഖലയിലേക്കും വ്യാപിപ്പിക്കാൻ നീക്കം

മനാമ: ബഹ്‌റൈൻ സ്വദേശിവത്കരണം നഴ്‌സിംഗ് മേഖലയിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ആരോഗ്യ മന്ത്രി Faeqa Al Saleh. കഴിഞ്ഞ ദിവസം നഴ്സിംഗ് സ്റ്റാഫുകൾക്കായി സംഘടിപ്പിച്ച പ്രത്യേക ദിനത്തിന്റെ ഭാഗമായാണ് വരുന്ന രണ്ടു വർഷത്തിനുള്ളിൽ സ്വദേശിവത്കരണം 80 ശതമാനമായി ഉയർത്താൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം നിലവിൽ ഉണ്ടായിരുന്ന 150 ഓളം നഴ്സിംഗ് ഒഴിവുകളിലേക്ക്‌ ബഹ്‌റൈൻ പൗരന്മാരെ പ്രവേശിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.