വീകെയർ ഫൗണ്ടേഷൻ യാത്രാസഹായം കൈമാറി

മനാമ: സൽമാനിയ ഹോസ്പിറ്റലിൽ ക്യാൻസർ ചികിത്സയിൽ കഴിയുകയായിരുന്ന ഹൈദ്രബാദ് സ്വദേശിനിയായ യുവതിക്ക് വീ കെയർ ഫൌണ്ടേഷൻ എയർ ടിക്കറ്റ് നൽകി. പ്രസിഡന്റ്‌ റെജി വര്ഗീസ്, കലാ വിഭാഗം കൺവീനർ നിഖിൽ എന്നിവർ ചേർന്ന് സൽമാനിയ ഹോസ്പ്പിറ്റലിൽ വച്ച് ടിക്കറ്റ് കൈമാറി. ഇത്തരത്തിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ

എല്ലാ മെമ്പർമാരുടെയും സഹായവും സഹകരണവും ഇനിയും ഉണ്ടാകണമെന്ന് ശ്രീ. റെജി വര്ഗീസ് അഭ്യർത്ഥിച്ചു.