മനാമ: ഫ്രൻറ്‌സ് സോഷ്യൽ അസോസിയേഷൻ ‘അറിവാണ് സ്വർഗം’ വിദ്യഭ്യാസ കാമ്പയിനോടനുബന്ധിച്ചു പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ 18 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിൽ ചേരുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രശസ്ത പണ്ഡിതൻ സുലൈമാൻ അസ്ഹരി “മക്കളോടൊപ്പം സ്വർഗത്തിലേക്ക്” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കും. തുടർന്ന് പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ സുശീർ ഹസൻ “ശാസ്ത്രീയമായ മദ്രസാ വിദ്യാഭ്യാസം” എന്ന വിഷയത്തിലും പ്രഭാഷണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 39873144 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.