മനാമ: എൺപതിനായിരം ദിനാർ വിലമതിക്കുന്ന ലഹരി ഇനത്തിൽപ്പെട്ട മരിജ്വാന മാസ്ക്കിനുള്ളിലൂടെ കടത്താൻ ശ്രമിക്കവേ പിടിയിലായ മൂന്ന് പേർക്ക് കോടതി 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. 30 നും 40 നും മദ്ധ്യേ പ്രായമുള്ള ബംഗ്ലാദേശികളായ മൂവരും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനൽ കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ലഹരി ഇനത്തിൽപ്പെട്ട മരിജ്വാന വീട്ടിൽ വളർത്താൻ ശ്രമിച്ചവരേ പോലീസ് പിടികൂടിയിരുന്നു. രാജ്യത്തെ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ശക്തമായ പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തുന്നത്.