കെ. സുധാകരൻ എം പി യെ ഒഐസിസി നേതാക്കൾ ആശംസകൾ അറിയിച്ചു

kpcc

മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി യെ ഒഐസിസി, ഇൻകാസ് നേതാക്കൾ സന്ദർശിച്ചു ആശംസകൾ അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഹാരാർപ്പണം നടത്തി. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി, ഇൻകാസ് നേതാക്കന്മാർ ആയ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ അഹമ്മദ് പുളിക്കൽ,ദുബായ് ദേശീയ പ്രസിഡന്റ്‌ മഹാദേവൻ വാഴശേരി,ജിദ്ദ റീജണൽ കമ്മറ്റി പ്രസിഡന്റ്‌ കെ. ടി. എ മുനീർ,ദമാം റീജണൽകമ്മറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല, ഒഐസിസി ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

പുതിയ കെ പി സി സി പ്രസിഡന്റിന്റെ നിയമനത്തിൽ എ ഐ സി സി യെ അഭിനന്ദിക്കുന്നതയും മലയാളികളായ കോൺഗ്രസ്‌ പ്രവത്തകർ അതീവ സന്തോഷത്തിൽ ആണെന്നും, പ്രവാസി സംഘടനയായ ഒഐസിസി, ഇൻകാസ് ന്റെ പൂർണ്ണ പിന്തുണയും നേതാക്കൾ പുതിയ കെ പി സി സി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!