മനാമ: ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത് കെയർലെ മുൻനിര ആരോഗ്യ പ്രവർത്തകരെ ആദരിച്ച് ഡോമിനോസ് പിസ്സ ബഹ്‌റൈൻ. അഭിനന്ദന സൂചകമായി 1000 ക്രൗണ്ണീസ് ഡൊമിനോസ് ആശുപത്രി ജീവനക്കാർക്ക് നൽകി. പ്രതിരോധ കുത്തിവെപ്പ് നൽകിയ ആളുകളോടുള്ള നന്ദി രേഖപ്പെടുത്തുന്നതിനായും ഫെബ്രുവരി മെയ് മാസങ്ങളിൽ നടന്ന അന്താരാഷ്ട്ര നേഴ്സ് ദിനം ആഘോഷിക്കുന്നതിൻറെ ഭാഗവുമായാണ് ഡോമിനോസ് കഴിഞ്ഞ ദിവസം അൽഹിലാൽ ആശുപത്രി ജീവനക്കാർക്ക് ക്രൗണീസ് എത്തിച്ചു നൽകിയത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി അൽ ഹിലാൽ ആശുപത്രി ജീവനക്കാർ പ്രധാന പങ്കുവഹിച്ചിട്ടുണ്ടന്ന് ഡോമിനോസ് പറഞ്ഞു. കൃത്യമായ കോവിഡ് പരിശോധനയും, മികച്ച ക്വാറന്റൈൻ സംവിധാനങ്ങളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി അൽ ഹിലാൽ ഹോസ്പിറ്റൽ നടത്തി വരുന്നത് വിലമതിക്കാനാവാത്തതാണെന്നും കമ്പനി പറഞ്ഞു.
പകർച്ചവ്യാധിക്കിടയിലും നിരവധി വെല്ലുവിളികളെ അതിജീവിച്ച മുൻനിര പ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഡോമിനോസ് ബഹ്‌റൈൻ അധികൃതർ പറഞ്ഞു. കോവിഡ് സുരക്ഷാ നിയമങ്ങളെല്ലാം പാലിക്കുമെന്നും സുരക്ഷിതവും പുതിയതായി തയ്യാറാക്കിയ ഭക്ഷണം വിതരണം ചെയ്യുന്നതിന് തങ്ങൾ എല്ലാ സുരക്ഷാ നടപടികളും നിരന്തരം ശക്തിപ്പെടുത്തുന്നുണ്ടന്നും ഡോമിനോസ് ഉദ്യോഗസ്ഥർ പറഞ്ഞു.