ആർ.എസ്.സി മനാമ സെൻട്രൽ വിസ്ഡം ഈവ് ശ്രദ്ധേയമായി

മനാമ: പ്രവാസി മലയാളികളിലെ പ്രഫഷണലുകൾക്കിടയിൽ പ്രവർത്തിക്കുന്ന ആർ.എസ്.സി ടീം വിസ്ഡത്തിന്റെ മനാമ സെൻട്രൽ ഘടകം സംഘടിപ്പിച്ച വിസ്ഡം ഈവ് ശ്രദ്ധേയമായി. ജിദാഫ് സ് ആർ.എസ്.സി. കോൺഫ്രൻസ് ഹാളിൽ വി.പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രൈ നർമാരായ എം.എ.റഷീദ്, നസീർ പയ്യോളി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ , നജ്മുദ്ദീൻ പഴമള്ളൂർ, ഫൈസൽ കൊല്ലം, അശ്റഫ് മങ്കര സംബന്ധിച്ചു.

കരിയർ ഗൈഡൻസ്, പ്രവാസി ലോകത്തെ മലയാളി ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ഒരുക്കിക്കൊടുക്കുക, ട്രൈനിംഗ് ക്ലാസുകൾ സംഘടിപ്പിക്കുക, നാട്ടിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സ്കോളർഷിപ്പ് നൽകുക എന്നിവയാണ് ആർ.എസ്.സി. വിസ്ഡം ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശുക്കൂർ ഖമീസ് സ്വാഗതവും അഡ്വക്കറ്റ് ശബീറലി നന്ദിയും പറഞ്ഞു.