മനാമ: ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യാഴാഴ്ച പ്രത്യേക സുരക്ഷാസേനയുമായി കൂടിക്കാഴ്ച നടത്തി. സേനയുടെ സുരക്ഷയും ഫീൽഡ് തയ്യാറെടുപ്പും അദ്ദേഹം പരിശോധിച്ചു. മന്ത്രാലയത്തിന്റെ വികസന തന്ത്രം, സേനയുടെ പ്രകടനം മികവ്, നിയമ നിർവഹണം തുടങ്ങിയ സേനയുടെ വികസന പദ്ധതികളെ കുറിച്ച് മന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ സുസ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്ന എല്ലാ സേന ഉദ്യോഗസ്ഥർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസനും പ്രത്യേക സുരക്ഷാ സേനയുടെ കമാൻഡറും ചേർന്നാണ് ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചത്.
സേനയുടെ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏറ്റവും പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് സേനയെ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .