കിരീടാവകാശിയും ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു. അറേബ്യൻ ഗൾഫ് മേഖലയിൽ സുസ്ഥിരതയും പുരോഗതിയും നിലനിർത്തുന്നതിൽ ഇരുരാജ്യവും വഹിക്കുന്ന പങ്ക് കിരീടാവകാശി ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ യു കെ നാവികസേന സാന്നിധ്യം മേഖലകളിൽ സമാധാനം നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.