പ്രവാസി തൊഴിലാളിയിൽ നിന്നും 16 പേർക്ക് കോവിഡ് വ്യാപിച്ചതായി റിപ്പോർട്ട്

മനാമ: കോവിഡ് പോസിറ്റീവായ 33 വയസ്സുകാരനായ പ്രവാസി തൊഴിലാളിയിൽ നിന്നും 3 വ്യത്യസ്ത താമസസ്ഥലങ്ങളിൽ താമസിക്കുന്ന 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോൺടാക്ട് ട്രേസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേർക്ക് കൂടി രോഗബാധയേറ്റ വിവരം അറിഞ്ഞത്. ആരോഗ്യ മന്ത്രാലയമാണ് കണക്കുകളും വിവരങ്ങളും പുറത്തുവിട്ടത്.

58 വയസ്സുകാരനായ പ്രവാസി തൊഴിലാളിയിൽ നിന്നും കുടുംബത്തിലെ 10 പേർക്ക് രോഗബാധ ഏറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾ, സഹോദരി, ചെറുമകൾ, മരുമകൾ, എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.