കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ബി.​കെ.​എ​സ്.​എ​ഫ് കി​റ്റ്​ വി​ത​ര​ണം ആ​രം​ഭി​ച്ചു

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​ൻ ടീം ‘​ഒ​രു കി​റ്റ് ഒ​രു കൈ​ത്താ​ങ്ങ്’​എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ്​ സ​മാ​ഹ​ര​ണ​ത്തിൻറെ ഉ​ദ്​​ഘാ​ട​നം ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി ചാ​രി​റ്റി ക​ൺ​വീ​ന​ർ അ​ൻ​വ​ർ ക​ണ്ണൂ​രി​ന് കി​റ്റ് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മ​നാ​മ കെ ​സി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​ർ പങ്കെ​ടു​ത്തു.

നു​ബി​ൻ അ​ൻ​സാ​രി, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ന​ജീ​ബ് ക​ണ്ണൂ​ർ, നൗ​ഷാ​ദ് പൂ​നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ മേ​ഖ​ല​യി​ലു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കി​റ്റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. കി​റ്റു​ക​ൾ ന​ൽ​കി​യ സു​മ​ന​സ്സു​ക​ൾ​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ് ലൈ​ൻ ന​ന്ദി​യ​ർ​പ്പി​ച്ചു. കി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 39614255, 33614955, 38899576, 33040446 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.