bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ – കായംകുളം പ്രവാസി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

IMG-20210618-WA0245

മനാമ: ബഹ്‌റൈൻ പ്രവാസികളായ കായംകുളം സ്വദേശികളെ ഉൾപ്പെടുത്തി രൂപീകൃതമായ “കായംകുളം പ്രവാസി കൂട്ടായ്മ” യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നടന്ന ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹ്യപ്രവർത്തകൻ കെ. ടി. സലിം എന്നിവർ കായംകുളം പ്രവാസി കൂട്ടായ്മയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. കൂട്ടായ്മ കോഡിനേറ്റർ അനിൽ ഐസക് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് കൺവീനർ രാജേഷ് ചേരാവള്ളി സ്വാഗതവും കോർ കമ്മിറ്റി അംഗം തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. കോർകമ്മറ്റി അംഗം ജയേഷ് താന്നിക്കത്തറയിൽ സന്നിഹിതനായിരുന്നു.

കൊവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ പ്രവാസലോകത്ത് നിന്നും അനുദിനം പലരെയും നഷ്ടമാകുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായിട്ടാണ് ബഹ്റൈനിലെ കായംകുളത്തുകാർ ഇത്തരം ഒരു കൂട്ടായ്മയെക്കുറിച്ച് അലോചിച്ച് തുടങ്ങിയത് എന്ന് ഭാരവാഹികൾ അറിയിച്ചു. രൂപീകൃതമായി നാളുകൾക്കുള്ളിൽ തന്നെ ആവശ്യക്കാർക്ക് ഫുഡ് കിറ്റുകളും മറ്റ് അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയും, ജൻമനാടിന്റെ കൊവിഡ് പ്രതിസന്ധികൾ തരണം ചെയ്യാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചും ഈ കൂട്ടായ്മ ഇതിനോടകം തങ്ങളുടെ കടമ നിർവഹിച്ച്‌ ഇനിയും പല പുതിയ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിലാണ് കായംകുളം സ്വദേശികളുടെ നേതൃത്വത്തിൽ ബഹ്റൈനിൽ രൂപം കൊണ്ട ഈ പുതിയ കൂട്ടായ്മ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!