ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബഹുജന സംഗമം – ഏപ്രിൽ 19ന്

മനാമ: ആധുനിക ഭാരതത്തിൽ മാനവിക കുലത്തിന്റെ സാഹോദര്യത്തിന്റെയും സഹവർത്തിത്ത്വത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുവാൻ “മാനവികതയുടെ സ്നേഹ ശാസ്ത്രം” എന്ന പ്രമേയത്തെ ആസ്പദമാക്കി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഏപ്രിൽ 19ന് ബഹുജന സംഗമം നടത്തുന്നു. പ്രസ്തുത പരിപാടിയിൽ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും വാഗ്മിയും പണ്ഡിതനുമായ പി. എം. എ. ഗഫൂർ പങ്കെടുക്കുന്നതായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. ബഹ്‌റൈനിലെ മുഴുവൻ മലയാളികളെയും ബഹുജന സംഗമത്തിലേക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് 33498517, 66719490, 33526880 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.