ചെറിയ അപകടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ വഴി ധാരണയിലെത്താൻ ഉള്ള സംവിധാനം ജൂലൈ 21ന് നിലവിൽ വരും

മനാമ: ചെ​റി​യ റോ​ഡ​പ​ക​ട കേ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ജൂ​​​​ലൈ 21ന്​ ​തു​ട​ക്ക​മാ​വു​മെ​ന്ന്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ​ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​​മെ​ടു​ത്ത​ത്. ഇ​ത്​ നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തി​ൽ ​​പോ​കേ​ണ്ട ആ​വ​​ശ്യ​മു​ണ്ടാ​വു​ക​യി​ല്ല. ഇ​രു​ക​ക്ഷി​ക​ളും വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന കേ​സു​ക​ളി​ലാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​വു​​ക.

ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ ട്രാ​ഫി​ക്​ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്കേ​ണ്ടി​വ​രും. സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​​ൻറെ ഭാ​ഗ​മാ​ണി​ത്. ചെ​റി​യ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​പ​ക്ഷം ബ​ന്ധ​​​​പ്പെ​ട്ട ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​മാ​യി ഓ​ൺ​​​​​​​​ലൈ​നി​ൽ ബ​ന്ധ​പ്പെ​ട്ട്​ ധാ​ര​ണ​യി​​​​ലെ​ത്താ​നും വാ​ഹ​നം ന​ന്നാ​ക്കാ​നും സാ​ധി​ക്കും.