bahrainvartha-official-logo
Search
Close this search box.

പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഡയറക്ടറേറ്റുകൾ തുടരുന്നു

violations

മനാമ: കൊറോണ വൈറസ്സിനെതിരായ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ഡയറക്ടർ തുടരുന്നു. കൊറോണ വൈറസ്സിൽ നിന്നും മുക്തി നേടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടിൽ തന്നെ കഴിയുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ കൊറോണ വൈറസ്സിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാവുകയാണ് ഓരോ വ്യക്തികളുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളെ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഗവർണറേറ്റുകളിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലും ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. രാജ്യത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ജൂൺ 16 വരെ 88,440 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി 10,360 നടപടിക്രമങ്ങളും 12056 ബോധവത്കരണ ക്യാമ്പെയ്‌നുകളും ഈ കാലയളവിൽ പോലീസ് ഡയറക്റ്ററേറ്റുകൾ ചെയ്തു തീർത്തിട്ടുണ്ട്. 

ഇതേ കാലയളവിൽ തന്നെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വഴി 3,30,510 അണുനശീകരണ പ്രവർത്തനങ്ങളും പൊതു സ്വകാര്യ മേഖലകളിലായി 2238 പേർക്ക് ഇത് നടത്തുന്നതിനുള്ള പരിശീലനങ്ങളും നൽകി വന്നിട്ടുണ്ട്. 

മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ നാഷണൽ ആംബുലൻസ് സെന്റർ മുഖേന 16,927 വൈറസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമേകാനും യാത്രാ സംബന്ധമായി 1,03009 കേസുകളിൽ ഇടപെടാനും സാധിച്ചതായി ഡയറക്റ്ററേറ്റുകൾ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!