മനാമ: കുട്ടികൾ സൈബർ ഭീഷണിക്ക് ഇരയാകുന്നില്ലെന്നും അക്രമപരമായ ഗെയിമുകൾക്കും വെർച്വൽ യാഥാർത്ഥ്യങ്ങൾക്കും അടിമകളല്ലെന്നും ഉറപ്പാക്കാൻ മാതാപിതാക്കൽ ശ്രദ്ധിക്കണമെന്ന് മാനസികാരോഗ്യ, കുടുംബ മാർഗ്ഗനിർദ്ദേശ കൺസൾട്ടന്റ് ഡോ. സമീറ അൽ ബസ്താക്കി പറഞ്ഞു.
കുട്ടികൾ വീഡിയോ ഗെയിമുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും അടിമകളാകാനുള്ള സാധ്യതകൾ ഉണ്ടെന്നും ഇതു മൂലം കുട്ടികൾ അക്രമാസക്തരാകാനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നും ഡോക്ടർ പറഞ്ഞു.
ആസക്തി വർദ്ധിച്ചു സൈബർ ലോകത്തിന് അടിമകളാകുന്ന പ്രവണത കുട്ടികളിൽ വരാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ഓർമിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അൽ ആംൻ പ്രതിവാര റേഡിയോ ഷോയിലാണ് ഡോക്ടർ കുട്ടികൾ നേരിടുന്ന സൈബർ ഭീഷണിയെ കുറിച്ച് സംസാരിച്ചത്.