അണുനശീകരണ ലായിനിയിലൂടെ മാസ്‌ക്കുകൾ പുനരുപയോഗിക്കരുതെന്ന് അധികൃതർ

മനാമ: മാസ്ക്കുകളിൽ അണുനശീകരണ സ്പ്രേ ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ചർമ്മ അലർജി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഫേസ് മാസ്ക്കുകളിൽ സാനിറ്റൈസർ ഉപയോഗിക്കരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ തുടർന്നാണ് അധികൃതർ നിർദ്ദേശം നൽകിയത്.