മനാമ: കായംകുളം എംഎൽഎയുടെ ഗിഫ്റ്റ് ബോക്സ് പദ്ധതിയിലേക്ക് ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അർഹരായ കുട്ടികൾക്ക് പഠനാവശ്യത്തിനായി ടിവി സംഭാവന നൽകി.
കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ കോർ കമ്മിറ്റി അംഗം ശ്യം കൃഷ്ണൻ, യു. പ്രതിഭ എംഎൽഎ ക്ക് നേരിട്ട് പ്രസ്തുത ടി വി കൈമാറിയതായി കൂട്ടായ്മയുടെ കോർഡിനേറ്റർ അനിൽ ഐസക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ അറിയിച്ചു.